ജി.സുധാകരൻ മത്സരിക്കില്ല

Tuesday 06 January 2026 12:03 AM IST

തിരുവനന്തപുരം: വിജയ സാദ്ധ്യതയ്ക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ മുൻ മന്ത്രി ജി.സുധാകരൻ മത്സര രംഗത്ത് ഉണ്ടാവില്ല.കൊല്ലത്ത് എം.മുകേഷിനെ പരിഗണിക്കാനുള്ള സാദ്ധ്യത വിരളമാണ് . എന്നാൽ കൊല്ലം ജില്ലയിൽ എം.നൗഷാദും സുജിത്ത് വിജയൻപിള്ളയും പട്ടികയിൽ ഉൾപ്പെട്ടേക്കും. ജെ.മേഴ്സിക്കുട്ടിയമ്മയും ഇറങ്ങാൻ സാദ്ധ്യതയുണ്ട്. ആലപ്പുഴ ജില്ലയിലെ മന്ത്രി സജി ചെറിയാൻ വീണ്ടും മത്സരിച്ചേക്കും. പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മന്ത്രി വീണാജോർജ് വീണ്ടും മത്സരിക്കുമെന്ന് ശ്രുതിയുണ്ട്.

സി.പി.ഐയുടെ നാല് മന്ത്രിമാർക്ക് പുറമെ, ചില പുതുമുഖങ്ങൾ സ്ഥാനാർത്ഥികളാവാൻ സാദ്ധ്യതയുണ്ട്.പുനലൂരിൽ പി.എസ്.സുപാലും ചാത്തന്നൂരിൽ ജി.എസ്.ജയലാലും വീണ്ടും ഇറങ്ങിയേക്കും.