നടി കേസിൽ സർക്കാരിന്റെ അപ്പീൽ ഈയാഴ്ച
Tuesday 06 January 2026 12:04 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. പബ്ലിക് പ്രോസിക്യൂട്ടറുടെ റിപ്പോർട്ട് പരിഗണിച്ച്, അപ്പീലിനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും.
കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെയും മറ്റു പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകിയതിനെയും അപ്പീലിലൂടെ ചോദ്യം ചെയ്യാനാണ് തീരുമാനം. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികൾ ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.