യു.ഡി.എഫിലേക്ക് പുതിയ കക്ഷികളെത്തും: സതീശൻ
Tuesday 06 January 2026 12:06 AM IST
സുൽത്താൻ ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ മുന്നണിയായിരിക്കും യു.ഡി.എഫെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫിൽ നിന്നും എൻ.ഡി.എയിൽ നിന്നും യു.ഡി.എഫിലേക്ക് പുതിയ കക്ഷികളെത്തും. മുഖ്യമന്ത്രിയാകാൻ എല്ലാവരും ഇടിയാണെന്നത് സി.പി.എം പ്രചരണമാണ്. മാദ്ധ്യമങ്ങൾ അതിലൊന്നും വീഴരുത്.