സമൂഹവിവാഹം, അപേക്ഷിക്കാം
Tuesday 06 January 2026 12:31 AM IST
ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 1ന് നടക്കുന്ന സമൂഹ വിവാഹത്തിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വധൂവരന്മാരുടെ രക്ഷാകർത്താക്കളാണ് അപേക്ഷിക്കേണ്ടത്. ഇരു വീട്ടുകാരുടെയും പരസ്പര സമ്മതത്തോടെ നിശ്ചയിക്കപ്പെട്ടതും സാമ്പത്തിക പരാധീനത മൂലം നടത്താൻ കഴിയാത്ത സാഹചര്യത്തിലുള്ളതുമായ വധൂവരന്മാരെ ജാതിമത ഭേദമെന്യേ പരിഗണിക്കുന്നതാണ്. വെള്ള പേപ്പറിൽ സംയുക്തമായി തയ്യാറാക്കിയ അപേക്ഷയിൽ വധൂവരന്മാരുടെ പൂർണ വിവരങ്ങളും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും വിശദ വിവരങ്ങളും വധൂവരന്മാരുടെ ഫോൺ നമ്പർ ഉൾപ്പടെ ഉണ്ടാകണം. അപേക്ഷകൾ ക്ഷേത്ര ട്രസ്റ്റ് ഓഫീസിൽ 20ന് മുമ്പായി സമർപ്പിക്കണം. ഫോൺ: 9447430860, 8086948821.