27ന് പണിമുടക്ക്, 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

Tuesday 06 January 2026 12:36 AM IST

തിരുവനന്തപുരം: ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം എന്നത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബാങ്കിംഗ് രംഗത്തെ പ്രധാനപ്പെട്ട ഒൻപതോളം സംഘടനകൾ സംയുക്തമായി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തും. ഇതോടെ 24മുതൽ നാലു ദിവസങ്ങൾ തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകും. ജനുവരി 24 നാലാം ശനി, 25 ഞായറാഴ്ച, 26 പൊതു അവധിയുമായതിനാലാണിത്. ഇത് കണക്കിലെടുത്ത് ഉപഭോക്താക്കൾ മുൻകരുതലെടുക്കേണ്ടി വരും.

പണിമുടക്ക് കേരളത്തിൽ പൂർണമായിരിക്കും. 27ന് മുമ്പ് സംഘടനകളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തിയേക്കും. ഞായറാഴ്ചകൾ കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്ക് അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.