കരുവന്നൂർ ഏഴു പേർക്ക് മുൻകൂർ ജാമ്യമില്ല
Tuesday 06 January 2026 12:46 AM IST
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുക്കേസിൽ ഏഴു പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. എം.വി.ജസ്റ്റിൻ, എ.ആർ. പീതാംബരൻ, ടി.എം. പുഷ്‌പരാജൻ, പി.കെ. കുമാരൻ, കെ.വി. ഷൺമുഖൻ , കെ.കെ. കൃഷ്‌ണൻ, കെ.എ. നകുലൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. 2006 മുതൽ 2011 വരെ ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് അംഗങ്ങളായിരുന്നു. വായ്‌പ അനുവദിക്കലിൽ അടക്കം ഇടപെട്ടിട്ടില്ലെന്നും, തങ്ങൾ കാരണം ബാങ്കിന് സാമ്പത്തിക നഷ്‌ടം സംഭവിച്ചിട്ടില്ലെന്നും പ്രതികൾ വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഹർജികൾ പിൻവലിച്ചു.