യംഗ് ലീഡേഴ്സ് ഡയലോഗ് : ടീം ഇന്ന് യാത്ര തിരിക്കും

Tuesday 06 January 2026 12:48 AM IST

തിരുവനന്തപുരം:വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ ഫൈനൽ റൗണ്ട് മത്സരത്തോടനുബന്ധിച്ച് ഡൽഹിയിൽ 9മുതൽ 12വരെ നടക്കുന്ന ഇരുപത്തിയൊൻപതാമത് ദേശീയ യുവോത്സവത്തിൽ പങ്കെടുക്കാനുള്ള കേരള ടീം ഇന്ന് യാത്ര തിരിക്കും.യംഗ് ലീഡേഴ്സ് ഡയലോഗിൽ വിജയിച്ച 34പേരും,സംസ്ഥാന കേരളോത്സവത്തിൽ വിജയിച്ച 23പേരും ഡിസൈൻ ഭാരത് മത്സരത്തിൽ വിജയികളായ രണ്ടുപേരുമുൾപ്പെടെ ആകെ 60പേരാണ് കേരളടീമിലുള്ളത്.നെഹ്റു യുവ കേന്ദ്രയുടെ പുതിയ രൂപമായ മേരാ യുവഭാരത് ആണ് കേരള ടീമിനെ കൊണ്ടുപോകുന്നത്.