തിരുവൈരാണിക്കുളം: ഭക്തജനത്തിരക്കേറി
Tuesday 06 January 2026 2:01 AM IST
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഭക്തജനത്തിരക്കേറി. മാംഗല്യ സൗഭാഗ്യത്തിനും ദീർഘ മാംഗല്യത്തിനും ശ്രീപാർവതീദേവിക്കു മുന്നിൽ പട്ട്, താലി, പുടവ സമർപ്പണം, സ്വയംവരപുഷ്പാഞ്ജലി, കുടുംബ ഐശ്വര്യത്തിന് മഞ്ഞൾപ്പറ, എള്ളുപറ, വാൽക്കണ്ണാടി, മഞ്ഞൾപ്പൊടി, ആയുരാരോഗ്യ സൗഖ്യത്തിന് മഹാദേവന് എള്ളുപറ, കൂവളമാല, ഉദ്ദിഷ്ടകാര്യസിദ്ധിക്ക് തളികനിവേദ്യം, ശാസ്താവിന് എള്ളുതിരി, നാളികേരം ഉടയ്ക്കൽ തുടങ്ങിയവ സമർപ്പിച്ച് ഭക്തർ സായൂജ്യത്തോടെയാണ് മടങ്ങുന്നത്.
സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറും കുടുംബവും ഇന്നലെ ക്ഷേത്രദർശനം നടത്തി. മഞ്ഞൾപ്പറയും എള്ളുപറയും നിറച്ചാണ് ഡി.ജി.പിയും കുടുംബവും മടങ്ങിയത്.