ശ്രീനാരായണഗുരുദേവ ദിവ്യലീലാമൃതം പ്രകാശനം

Tuesday 06 January 2026 2:03 AM IST

ശിവഗിരി: ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമാഹരിച്ച് എഡിറ്റ് ചെയ്ത ശ്രീനാരായണ ഗുരുദേവ ദിവ്യലീലാമൃതം എന്ന ഗ്രന്ഥം 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർക്ക് നൽകി പ്രകാശനം ചെയ്തു. ഗുരുദേവന്റെ ജനനം മുതൽ മഹാസമാധിവരെയുള്ള വിവരങ്ങളെ ക്രമീകരിച്ചുകൊണ്ട് ഗുരുദേവനോടൊപ്പം ജീവിച്ച മഹാത്മാക്കളുടെ സ്മരണകളാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദിസ്മാരക ഗ്രന്ഥപരമ്പരയിലെ പ്രഥമകൃതിയാണിത്. മഹാകവി കുമാരനാശാൻ രചിച്ച ഗുരുദേവന്റെ ലഘുജീവിത ചരിത്രസംഗ്രഹം ഉൾകൊള്ളിച്ചിട്ടുണ്ട്. മഹത്തുക്കളായ ഗുരുദേവശിഷ്യരുടെ സ്മരണകളും ഗ്രന്ഥത്തിലുണ്ട്. ശിവഗിരിമഠം പുസ്തകശാലയിൽ പ്രത്യേക കിഴിവോടെ ലഭ്യമാണ്.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമാഹരിച്ച് എഡിറ്റ് ചെയ്ത ശ്രീനാരായണഗുരുദേവ ദിവ്യലീലാമൃതം എന്ന ഗ്രന്ഥം 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നൽകി പ്രകാശനം ചെയ്യുന്നു.