പെന്തക്കോസ്ത് കൺവെൻഷൻ
Tuesday 06 January 2026 1:11 AM IST
കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവെൻഷൻ 7 മുതൽ 11 വരെ കൊട്ടാരക്കര പുലമൺ ബേർശേബാ ഗ്രൗണ്ടിൽ നടക്കും. 7ന് വൈകിട്ട് 6ന് മേഖലാ പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യും. ബൈബിൾ ക്ളാസ്, ഉണർവ് യോഗങ്ങൾ, പൊതുയോഗങ്ങൾ, സൺഡേ സ്കൂൾ, പി.വൈ.പി.എ, സോദരി സമാജം വാർഷികം, ശുശ്രൂഷ സംഗമം, സ്നാനം, പൊതു ആരാധന എന്നിവ നടക്കും. 11ന് രാവിലെ 8ന് പൊതു ആരാധനയോടെ കൺവെൻഷൻ സമാപിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 400 സഭകളിൽ നിന്നായി 10,000 പേർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സെക്രട്ടറി ജെയിംസ് ജോർജ്, ബോബൻ ക്ളീറ്റസ്, ജോൺ റിച്ചാർഡ്, കുഞ്ഞുമോൻ വർഗീസ് എന്നിവർ പങ്കെടുത്തു.