'എനിക്കും പെൺമക്കളുണ്ട്'; പോക്‌സോ പ്രതിയുടെ പല്ല് അടിച്ച് കൊഴിച്ച് സഹതടവുകാരൻ, സംഭവം ആലപ്പുഴ ജില്ലാ ജയിലിൽ
Tuesday 06 January 2026 11:27 AM IST
ആലപ്പുഴ: പോക്‌സോ കേസ് പ്രതിയെ മർദിച്ച് സഹതടവുകാരൻ. ആലപ്പുഴ ജില്ലാ ജയിലിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85കാരൻ തങ്കപ്പന്റെ പല്ല് സഹതടവുകാരൻ അടിച്ച് കൊഴിച്ചു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് തങ്കപ്പനെ മർദിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം.
കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്. ഇയാൾ ഏത് കേസിലെ പ്രതിയാണെന്ന് സഹതടവുകാരന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്‌സോ കേസ് പ്രതിയാണെന്ന് അറിഞ്ഞതോടെയാണ് മർദിക്കാൻ തുടങ്ങിയത്. അടിയേറ്റ് പല്ല് കൊഴിഞ്ഞ തങ്കപ്പനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ തങ്കപ്പനെ മർദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.