കേരള പൊലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി; കാണാതായത് 30 വർഷത്തിലേറെ പഴക്കമുള്ള മരം
Tuesday 06 January 2026 3:13 PM IST
തൃശൂർ: കേരള പൊലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി. രാമവർമപുരത്തെ പൊലീസ് അക്കാഡമിയിലാണ് സംഭവം. അക്കാഡമി അധികൃതർ നൽകിയ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ഡിസംബർ 27നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത് എന്നാണ് വിലയിരുത്തൽ. അക്കാഡമി വളപ്പിൽ നിന്നിരുന്ന ചന്ദനമരത്തിന്റെ മദ്ധ്യഭാഗമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. 30 വർഷത്തിലേറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്‌ടിച്ചിരിക്കുന്നത്.