സ്നേഹ സൗഹൃദ ട്രെയിൻ യാത്ര

Wednesday 07 January 2026 12:06 AM IST
ഭിന്നശേഷി

കായക്കൊടി: ഭിന്നശേഷി ബോധവത്ക്കരണ മാസാചരണത്തിന്റെ ഭാഗമായി ദേവർകോവിൽ കെ.വി.കെ എം.എം യു.പി സ്‌കൂൾ സ്നേഹ സൗഹൃദ ട്രെയിൻ യാത്ര സംഘടിപ്പിച്ചു. വടകരയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ യാത്ര നടത്തിയത്. കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഹാജറ ഫ്ലാഗ് ഒഫ് ചെയ്തു. കോഴിക്കോട് പ്ലാനറ്റേറിയം, വടകര സാൻഡ് ബാങ്ക് എന്നീ സ്‌ഥലങ്ങളും സംഘം സന്ദർശിച്ചു. വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെ 35 പേരാണ് യാത്രയിൽ പങ്കാളികളായത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് യാത്ര സംഘത്തെ കോഴിക്കോട് പ്ലാനറ്റേറിയത്തിൽ മധുരം നൽകി സ്വീകരിച്ചു. പ്രധാനാദ്ധ്യാപകൻ വി. നാസർ, പി.കെ.സണ്ണി, എൻ.കെ അഷറഫ്, പി.വി നൗഷാദ് എന്നിവർ നേതൃത്വം നൽകി.