ബാലഗോകുലം കലായാത്ര
Wednesday 07 January 2026 12:09 AM IST
ബേപ്പൂർ: ബാലഗോകുലം സുവർണ ജയന്തിയുടെ ഭാഗമായി 'അമൃത ഭാരതത്തിന് ആദർശ ബാല്യം' എന്ന സന്ദേശമുയർത്തി കന്യാകുമാരി മുതൽ ഗോകർണം വരെ നടക്കുന്ന കലാ യാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനം ബേപ്പൂരിൽ സമാപിച്ചു. പതിനഞ്ചോളം വേദികളിൽ ബാലഗോകുലം തയ്യാറാക്കിയ നൃത്തശില്പം ഗോകുലാംഗങ്ങൾ അവതരിപ്പിച്ചു. ബേപ്പൂർ ബിസി റോഡിൽ നടന്ന സമാപന സമ്മേളനം കോർപ്പറേഷൻ കൗൺസിലർ ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭഗിനി പ്രമുഖ ജയശ്രീ ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ കെ.കെ ശ്രീലാസ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ബേപ്പൂർ നഗർ അദ്ധ്യക്ഷ അനിത സുരേന്ദ്രൻ, ഗോകുല യാത്ര സംയോജകൻ കെ.പി ഷാജി, സംയോജിക തുഷാര എന്നിവർ പ്രസംഗിച്ചു.