ബേപ്പൂർ ഡി.എം.സി നിലവിൽ വന്നു

Wednesday 07 January 2026 12:12 AM IST
ഡസ്റ്റിനേഷൻ കമ്മറ്റി രൂപീകരണം

ബേപ്പൂർ: ബേപ്പൂർ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ സംസ്ഥാന-ദേശീയ ശ്രദ്ധയാകർഷിക്കും വിധം വിപുലപ്പെടുത്തുമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാർ തലത്തിൽ രൂപീകരിച്ച ബേപ്പൂർ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി (ഡി.എം.സി )യുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളെ പങ്കാളികളാക്കി ശുചിത്വ ബോധവത്കരണവും ബോധവത്ൽകരണ കാമ്പെയിനുകളും ഡിഎംസിക്കു കീഴിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയാണ് പുതുതായി രൂപീകരിച്ച ഡി.എം.സി ചെയർമാൻ. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി സി.ഇ.ഒയും ഡി.ടി.പി.സി സെക്രട്ടറിയുമായ ഡോ. ടി നിഖിൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഒ ഭക്തവത്സലൻ തുടങ്ങിയവർ സംസാരിച്ചു.