എസ്.പി.സി ക്യാമ്പ് സമാപിച്ചു

Wednesday 07 January 2026 12:17 AM IST
സമസ്ത 2026

കോഴിക്കോട് : കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ് .പി .സി യൂണിറ്റ് അവധിക്കാല ക്യാമ്പ് 'സമത്വ 2026' കൗൺസിലർ ടി .പി.എം ജിഷാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക കെ സൈനബ അദ്ധ്യക്ഷത വഹിച്ചു. ചെമ്മങ്ങാട് എസ് .ഐ ബാബു യു. കെ പതാക ഉയർത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് സാജിദ് അലി, മാനേജമെന്റ് കമ്മിറ്റി അംഗങ്ങളായ ജാഫർ ബറാമി, മമ്മദുകോയ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം ബിജു രാജ് (അഡിഷണൽ എസ്.പി, ഡി.എൻ.ഒ കോഴിക്കോട് സിറ്റി) ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ സുനീറ അദ്ധ്യക്ഷത വഹിച്ചു. സീനിയർ പൊലീസ് ഓഫീസർമാരായ വിനീഷ്, ഷിംന, അദ്ധ്യാപകരായ സാലിഹ് എം, ഫെമി കെ. എന്നിവർ നേതൃത്വം നൽകി.