ശിൽപശാല സംഘടിപ്പിച്ചു
Wednesday 07 January 2026 12:33 AM IST
കോഴിക്കോട്: സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത 'ഓറഞ്ച് ദി വേൾഡ്' കാമ്പെയിന്റെ ഭാഗമായി സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ അനിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ശരണ്യ സുരേഷ് വിഷയാവതരണം നടത്തി. ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ തങ്കമണി, ഡി.എച്ച്.ഇ.ഡബ്ല്യുവിലെ ജെൻഡർ സ്‌പെഷ്യലിസ്റ്റുമാരായ മരിയ ജോവിറ്റ, ഐശ്വര്യ ജിനുരാജ് എന്നിവർ പ്രസംഗിച്ചു. അഡ്വ. സീനത്ത്, ബീരജ് എന്നിവർ ക്ലാസെടുത്തു.