താത്കാലിക നിയമനം
Wednesday 07 January 2026 1:47 AM IST
അഗളി: കോട്ടത്തറ ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എക്‌സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ (1), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (1), സ്റ്റാഫ് നഴ്സ് (2) തസ്തികകളിൽ താത്കാലിക നിയമനം നടത്തും. മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസും, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ആർ.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ പി.എച്ച്.ഡിയും എം.ഫില്ലുമാണ് യോഗ്യത. സ്റ്റാഫ് നഴ്സിന് ബി.എസ്‌സി നഴ്സിംഗോ ജി.എൻ.എമ്മും കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് വേണ്ടത്. ഉദ്യോഗാർത്ഥികൾ 13ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി ആശുപത്രി ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 9947584645, 9446409037