റോഡ് ഉദ്ഘാടനം
Wednesday 07 January 2026 1:50 AM IST
പട്ടാമ്പി: കപ്പൂർ പഞ്ചായത്ത് ഒന്നാം വാർഡ് ചേക്കോട് മില്ല്-ബാലവാടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ നിർവഹിച്ചു. വാർഡ് മെമ്പർ സ്മിത വിജയൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. മോഹനൻ, കബീർ പറക്കുളം, ഹസീനഭാൻ, അമീൻ, രവി പുതുമന, പി.മൊയ്ദീൻ കുട്ടി, ഫൈസൽ ചേക്കോട്, മുഹമ്മദ് ചോലയിൽ, കെ.പി.മുസ്തഫ, റിയാസ് പറക്കുളം എന്നിവർ സംസാരിച്ചു. പി.സക്കീർ ഹുസൈൻ സ്വാഗതവും പ്രൊഫ. ഷരീഫ് ഹുദവി നന്ദിയും പറഞ്ഞു.