വനിതാ കോൺക്ലേവും ഓഫ് റോ‌ഡ് യാത്രയും

Wednesday 07 January 2026 1:35 AM IST

കൊച്ചി: വയനാട്ടിലെ ടൂറിസം മേഖലയുടെ ഉണർവ് ലക്ഷ്യമിട്ട് വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ കോൺക്ലേവ് 'ഹെർ ട്രയൽസും' സ്ത്രീകൾക്കായുള്ള 4x4 ഓഫ് റോഡ് യാത്രയും ഈ മാസം 17, 18 തീയതികളിൽ വയനാട്ടിൽ നടക്കും. സപ്ത റിസോർട്ടിൽ നടക്കുന്ന കോൺക്ലേവ് 18ന് രാവിലെ 9.30ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 9ന് മാനന്തവാടി പാരിസൺസ് ടീ എസ്റ്റേറ്റിൽ ഓഫ് റോഡ് യാത്ര ആരംഭിക്കും. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനം കോമാച്ചി പാർക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.