'പൊക്കാളിക്കൃഷി: പഠനം വേണം'
Wednesday 07 January 2026 2:36 AM IST
കൊച്ചി: പൊക്കാളി നിലങ്ങളിൽ വർഷം മുഴുവൻ സംയോജിത നെല്ല്, മത്സ്യ കൃഷിയുടെ സാദ്ധ്യതകൾ വിലയിരുത്താൻ വിശദമായ ശാസ്ത്രീയപഠനം ആവശ്യമാണെന്ന് കേന്ദ്ര കൃഷിസഹമന്ത്രി രാംനാഥ് താക്കൂർ പറഞ്ഞു. ജില്ലയിലെ പൊക്കാളിപ്പാപാടങ്ങൾ സന്ദർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. സി.എം.എഫ്.ആർ.ഐയുടെ കീഴിലെ കൃഷി വിജ്ഞാന കേന്ദ്രമാണ് (കെ.വി.കെ) കേന്ദ്രമന്ത്രിയുടെ സന്ദർശനം ഏകോപിപ്പിച്ചത്. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ഹോർട്ടികൾച്ചർ കമ്മിഷണർ പ്രഭാത് കുമാർ, സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ഡോ. ശോഭ ജോ കിഴക്കൂടൻ എന്നിവർ പങ്കെടുത്തു.