മയിലമ്മയെ അനുസ്‌മരിച്ചു

Wednesday 07 January 2026 1:36 AM IST

കൊച്ചി: ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റിയുടെയും പ്ലാച്ചിമട ഐക്യദാർഢ്യസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ളാച്ചിമട കോള കമ്പനിയുടെ ജലചൂഷണത്തിനെതിരായ സമരം നയിച്ച മയിലമ്മയുടെ 19-ാമത് ചരമവാർഷികം ആചരിച്ചു. ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഭിലാഷ് തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ, അനുസ്മരണം നടത്തി. പുരുഷൻ ഏലൂർ, സക്കീർ ഹുസൈൻ, ഹേമലത കൃഷ്ണകുമാർ, പി.കെ. ജാസ്മിൻ, സാബു ഉദയംപേരൂർ, ഷിംജിത് നെടുമ്പാശേരി, അയൂബ് മേലേടത്ത്, രാജേഷ് നടവയൽ തുടങ്ങിയവർ സംസാരിച്ചു.