ദേശീയ ലേബർ കോൺഫറൻസ് 

Wednesday 07 January 2026 1:38 AM IST

കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റും (കിലെ) കുസാറ്റ് അപ്ലൈഡ് എക്കണോമിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അദ്ധ്യക്ഷനായി. രജിസ്ട്രാർ ഡോ. അരുൺ എ.യു, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്ലീനറി സെഷനുകളിൽ "കേരളത്തിന്റെ വികസന വെല്ലുവിളികൾ: തൊഴിൽ അധിഷ്ഠിത സമീപനം", "ഇന്ത്യൻ തൊഴിൽ നിയമ പരിഷ്കരണങ്ങൾ: പുതിയ ലേബർ കോഡുകളും തൊഴിലാളി അവകാശങ്ങളും" എന്നീ വിഷയങ്ങളിൽ പ്രഭാഷണം ഉണ്ടാകും.