ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ 12ന് പരിഗണിക്കും
Wednesday 07 January 2026 12:12 AM IST
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് നൽകിയ മുൻകൂർ ജ്യാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി 12ന് പരിഗണിക്കും. അപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും എസ്.ഐ.ടി കേസ് ഡയറി ഹാജരാക്കാഞ്ഞതിനാൽ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ.