പൊതുതെളിവെടുപ്പ് ഫെബ്രുവരി 4ന്

Wednesday 07 January 2026 12:00 AM IST

തിരുവനന്തപുരം:കെ.എസ്.ഇ.ബി.യുടെ 2024-25വർഷത്തെ വരവ് ചെലവു കണക്കുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച പരസ്യ തെളിവെടുപ്പ് ഫെബ്രുവരി നാലിന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്ത് നടത്തുമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. കണക്കുകൾ കമ്മിഷൻ വെബ്സൈറ്റിലുണ്ട്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് കമ്മിഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തെ സി.വി.രാമൻപിള്ള റോഡിലെ കെ.എഫ്.സി ഭവനത്തിലെ ഓഫീസിലേക്ക് തപാലായും kserc@erckerala.org ലും അഭിപ്രായം അയയ്ക്കാം. വീഡിയോ കോൺഫറൻസിലൂടെ തെളിവെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് 28മുതൽ വെബ്സൈറ്റിലുണ്ടാകും.

ഇ​ക്സെ​റ്റ് 2026 കോ​ൺ​ക്ലേ​വ് 13​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​‍​ ​പി​ന്തു​ണ​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​കേ​ര​ള​യു​ടെ​ ​'​ഇ​ക്സെ​റ്റ് 2026​ ​അ​ന്താ​രാ​ഷ്ട്ര​ ​കോ​ൺ​ക്ലേ​വി​ന്റെ​ ​ഒ​ൻ​പ​താം​ ​പ​തി​പ്പ് ​ജ​നു​വ​രി​ 13​ന് ​അ​ങ്ക​മാ​ലി​ ​അ​ഡ്‌​ല​ക്സ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കും.​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഐ.​ടി​ ​വ​കു​പ്പ് ​സ്പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശ്രീ​റാം​ ​സാം​ബ​ശി​വ​ ​റാ​വു​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​സി.​ഇ.​ഒ​ ​ശ്രീ.​ ​സു​ശാ​ന്ത് ​കു​റു​ന്തി​ൽ,​ ​ടി.​സി.​എ​സ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ദി​നേ​ശ് ​പി.​ ​ത​മ്പി,​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ജ​ഗ​തി​ ​രാ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​വി​വി​ധ​ ​സെ​ഷ​നു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും. ഗൂ​ഗി​ൾ,​ ​എ.​ഡ​ബ്ല്യു.​എ​സ്,​ ​ഐ.​ബി.​എം​ ​എ​ന്നീ​ ​ആ​ഗോ​ള​ ​ക​മ്പ​നി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ.​ഐ,​ ​ജ​ന​റേ​റ്റീ​വ് ​എ.​ഐ,​ ​ഏ​ജ​ന്റി​ക് ​എ.​ഐ​ ​തു​ട​ങ്ങി​യ​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ​ ​വ​ർ​ക്ക്ഷോ​പ്പു​ക​ളും​ ​ന​ട​ക്കും.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​i​c​t​k​e​r​a​l​a.​o​r​g​/​i​c​s​e​t​ ​സ​ന്ദ​ർ​ശി​ക്കു​ക.