നഷ്ടമായത് സഹോദരനെ: സതീശൻ

Wednesday 07 January 2026 12:00 AM IST

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഞങ്ങൾക്ക് എല്ലാവർക്കും പ്രിയങ്കരനായ സഹപ്രവർത്തകനും ജ്യേഷ്ഠ സഹോദരനുമായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ്. മദ്ധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവും ഐക്യജനാധിപത്യ മുന്നണിയുടെ ജില്ലയിലെ മുഖവുമായിരുന്നു . പഴയ മട്ടാഞ്ചേരിയെയും ഇപ്പോഴത്തെ കളമശേരിയെയും നിരവധി തവണ പ്രതിനിധീകരിച്ച ജനകീയ എം.എൽ.എ. സൗമ്യമായി ഇടപെടുകയും സ്‌നേഹ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവ്. യു.ഡി.എഫ് കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായത്.

ന​ഷ്ട​മാ​യ​ത് ​ന​ല്ല​ ​സു​ഹൃ​ത്തി​നെ​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ല്ലൊ​രു​ ​സു​ഹൃ​ത്തി​നെ​യും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​ ​യു​മാ​ണ് ​വി.​കെ​ ​ഇ​ബ്രാ​ഹിം​ ​കു​ഞ്ഞി​ന്റെ​ ​നി​ര്യാ​ണ​ത്തോ​ടെ​ ​ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ഒ​രേ​ ​മു​ന്ന​ണി​യു​ടെ​ ​നേ​താ​ക്ക​ൾ​ ​എ​ന്ന​തി​നെ​ ​ക്കാ​ളു​പ​രി​ ​ന​ല്ലൊ​രു​ ​സു​ഹൃ​ത്തും​ ​സ​ഹോ​ദ​ര​നു​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ന്ത്രി​മാ​ർ​ ​എ​ന്ന​നി​ല​യി​ലും,​ ​നി​യ​മ​സ​ഭാ​ ​സാ​മാ​ജി​ക​ർ​ ​എ​ന്ന​ ​നി​ല​യി​ലും​ ​വ​ള​രെ​ ​അ​ടു​ത്ത് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​നാ​ളു​ക​ൾ​ ​ഓ​ർ​മി​ക്കു​ന്നു.​ ​വ്യ​വ​സാ​യ​മ​ന്ത്രി,​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​മ​ന്ത്രി​ ​എ​ന്ന​ ​നി​ല​ക​ളി​ളെ​ല്ലാം​ ​വ​ലി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​അ​ദ്ദേ​ഹം​ ​കേ​ര​ളീ​യ​ ​സ​മൂ​ഹ​ത്തി​നു​ ​ന​ൽ​കി.