പ്രിലിമിനറി പരീക്ഷയിൽ സംവരണം: ജനറൽ ക്വാട്ട നിയമനത്തിന് അർഹതയില്ല

Wednesday 07 January 2026 12:00 AM IST

ന്യൂഡൽഹി: പ്രിലിമിനറി പരീക്ഷയിൽ സംവരണാനുകൂല്യം പ്രയോജനപ്പെടുത്തിയാൽ പിന്നീട് ജനറൽ കാറ്രഗറിയിൽ നിയമനത്തിന് അവകാശവാദമുന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അന്തിമ റാങ്ക് ലിസ്റ്റിൽ മെരിറ്റുണ്ടെങ്കിലും ജനറൽ കാറ്രഗറിയിൽ പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഐ.എഫ്.എസിലെ (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) നിയമനവുമായി ബന്ധപ്പെട്ടാണിത്. അന്തിമ റാങ്കു പട്ടികയിൽ ജനറൽ കാറ്റഗറിയിലെ ഉദ്യോഗാർത്ഥിയേക്കാൾ ഉയർന്ന റാങ്കു നേടിയ പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.

2013ലെ ഐ.എഫ്.എസ് പരീക്ഷയ്ക്ക് പ്രിലിമിനറി, മെയിൻ ഘട്ടങ്ങളും അഭിമുഖവും ഉണ്ടായിരുന്നു. പ്രിലിമിനറിയിൽ ജനറൽ കട്ട് ഓഫ് മാർക്ക് 267 ആയിരുന്നു. പട്ടികജാതി വിഭാഗത്തിന്റെ കട്ട് ഓഫ് 233ഉം. 247.18 മാർക്കുണ്ടായിരുന്ന പട്ടികവിഭാഗത്തിലെ ജി. കിരൺ സംവരണാനുകൂല്യം പ്രിലിമിനറി പരീക്ഷയിൽ പ്രയോജനപ്പെടുത്തി. 270.68 മാർക്കുണ്ടായിരുന്ന ജനറൽ കാറ്റഗറിയിലെ ആന്റണി എസ്. മാരിയപ്പയും യോഗ്യത നേടി. ഫൈനൽ മെരിറ്റ് ലിസ്റ്ര് തയ്യാറായപ്പോൾ കിരണിന് 19ഉം, ആന്റണിക്ക് 37ഉം റാങ്കായിരുന്നു. കേഡർ അലോക്കേഷനിൽ കർണാടകയിൽ ജനറൽ തസ്‌തിക മാത്രമാണുണ്ടായിരുന്നത്. അതു ആന്റണി എസ്. മാരിയപ്പയ്‌ക്ക് കേന്ദ്രം അനുവദിച്ചു. കിരണിന് തമിഴ്നാട് കേഡറിലും നിയമനം നൽകി. ഇതിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് കിരൺ അനുകൂല വിധി നേടി.തുടർന്ന്, കേന്ദ്ര സർക്കാർ സുപ്രീകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​യി​ൽ​ ​സം​വ​രണ വി​ഭാ​ഗ​ത്തി​നും​ ​തു​ല്യ​ ​അ​വ​കാ​ശം ​മെ​രി​റ്റാ​ണ് ​പ്ര​ധാ​നം​-​ ​നി​യ​മം​ ​വ്യ​ക്ത​മാ​ക്കി​ ​സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി​:​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ ​പൊ​തു​ ​മെ​രി​റ്റ​ടി​സ്ഥാ​ന​ത്തി​ൽ​ ​മു​ന്നി​ലെ​ത്തി​യാ​ൽ​ ​അ​വ​രെ​ത്ത​ന്നെ​യാ​ണ് ​നി​യ​മി​ക്കേ​ണ്ട​തെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​അ​തി​ന് ​സം​വ​ര​ണ​ ​ച​ട്ട​ങ്ങ​ൾ​ ​നോ​ക്കേ​ണ്ട​തി​ല്ല.​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ,​ ​ഒ.​ബി.​സി,​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​ ​ത​സ്‌​തി​ക​ക​ളി​ലെ​ ​നി​യ​മ​ന​ത്തി​നും​ ​അ​ർ​ഹ​ത​യു​ണ്ട്.​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ ​ക​ട്ട് ​ഓ​ഫ് ​മാ​ർ​ക്ക് ​നേ​ടി​യി​രി​ക്ക​ണ​മെ​ന്നു​ ​മാ​ത്രം.​ ​മെ​രി​റ്റി​ന് ​അ​ർ​ഹ​മാ​യ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​പാ​ടി​ല്ല. രാ​ജ​സ്ഥാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​വി​ധി​ ​ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ദീ​പാ​ങ്ക​ർ​ ​ദ​ത്ത,​​​ ​അ​ഗ​സ്റ്റി​ൻ​ ​ജോ​‌​ർ​ജ് ​മ​സീ​ഹ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​രാ​ജ​സ്ഥാ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​ചി​ല​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​ക​ളി​ൽ​ ​സം​വ​ര​ണ​വി​ഭാ​ഗ​ത്തെ​ ​ഹൈ​ക്കോ​ട​തി​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​വി​ല​ക്കി​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​‌​ർ​ക്ക് ​ഇ​ര​ട്ടി​ ​ആ​നു​കൂ​ല്യ​മാ​കു​മെ​ന്നാ​യി​രു​ന്നു​ ​സിം​ഗി​ൾ​ ​ബെ​ഞ്ചി​ന്റെ​ ​നി​ല​പാ​ട്.​ ​സം​വ​ര​ണം​ ​വ​ഴി​യും,​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​ ​മു​ഖേ​ന​യും​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കു​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഈ​ ​നി​ല​പാ​ട് ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​ഇ​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​ ​ര​ജി​സ്ട്രാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​‌​ർ​ജി​ ​ത​ള്ളി​യ​ ​സു​പ്രീം​കോ​ട​തി,​​​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​വി​ധി​ ​ശ​രി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു. '​ഓ​പ്പ​ൺ​'​ ​കാ​റ്റ​ഗ​റി​ ​എ​ന്ന​ത് ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​നാ​യി​ ​മാ​ത്ര​മു​ള്ള​ത​ല്ല.​ ​അ​ത് ​എ​ല്ലാ​വ​ർ​ക്കും​ ​വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലാ​ണെ​ന്ന​ ​കാ​ര​ണം​ ​കൊ​ണ്ട് ​മെ​രി​റ്റ് ​സീ​റ്ര് ​ല​ഭി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​ത​ട​യാ​നാ​കി​ല്ല.

1.​എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​ക്കും​ ​മു​ക​ളി​ൽ​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ ​സ്കോ​ർ​ ​ചെ​യ്‌​താ​ൽ,​​​ ​അ​ഭി​മു​ഖ​ ​വേ​ള​യി​ൽ​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​യാ​യി​ ​ക​ണ​ക്കാ​ക്ക​ണം

2.​ ​അ​ന്തി​മ​ ​മെ​രി​റ്റ് ​ലി​സ്റ്റി​ൽ​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഉ​ദ്യോ​ഗാ​‌​ർ​ത്ഥി​യു​ടെ​ ​ആ​കെ​ ​മാ​ർ​ക്ക് ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​യു​ടെ​ ​ക​ട്ട് ​ഓ​ഫി​ന് ​താ​ഴെ​യാ​ണെ​ങ്കി​ൽ,​​​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​യാ​യി​ ​ക​ണ​ക്കാ​ക്ക​ണം.​ ​സം​വ​ര​ണ​ത്തി​ന് ​അ​‌​ർ​ഹ​ത​യു​ണ്ട്.

3.​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​സം​വ​ര​ണ​വി​രു​ദ്ധ​ ​നീ​ക്ക​ങ്ങ​ൾ​ക്ക് ​ത​ട​സ​മാ​കും.​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗി​ ​എ​ന്ന​തി​ന്റെ​ ​വ്യാ​ഖ്യാ​ന​ത്തി​ൽ​ ​സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ലെ​ ​മെ​രി​റ്റു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​നാ​ണ് ​ക​ള​മൊ​രു​ങ്ങി​യ​ത്.