കൂടലിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

Tuesday 06 January 2026 11:39 PM IST

കൂടൽ : കഴിഞ്ഞ ദിവസം കൂടൽ ഭണ്ഡാരത്ത് കാവിനു സമീപമുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ നഴ്സിന് സാരമായി പരിക്കേറ്റു .പത്തനംതിട്ട ഭാഗത്ത് നിന്ന് കലഞ്ഞൂരിലേക്ക് പോകുകയായിരുന്ന പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ നഴ്‌സ് ശ്രീരാഖിയ്ക്കാണ് പരിക്കേറ്റത് .മുന്നിൽ പോയ വാഹനത്തെ ഓവർടേക്ക് ചെയ്തപ്പോഴായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു..അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവുമായാണ് കൂട്ടിയിടിച്ചത് . ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നു .പരിക്കേറ്റ ശ്രീരാഖിയെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് റോഡിൽ ചിതറിക്കിടന്ന ചില്ലുകൾ മാറ്റിയത്..അപകടത്തിൽ തകർന്ന യുവതിയുടെ പല്ലുകളും റോഡിൽ കിടപ്പുണ്ടായിരുന്നു .മകരവിളക്ക് സമയമായതോടെ റോഡിൽ ശബരിമല യാത്രികരുടെ വാഹനങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നുണ്ട് .തുടർച്ചയായി ഈ ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടാകുന്നത് നാട്ടുകാരെയും ഭീതിയിലാഴ്ത്തുകയാണ്