താക്കോൽദാനം നാളെ

Tuesday 06 January 2026 11:40 PM IST

പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ നിർമ്മിച്ചു നൽകുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോൽദാനവും പുതുതായി നിർമ്മിച്ച ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, ഓപ്പൺ ജിം, ഗാർഡൻ കം സ്റ്റുഡൻസ് പാർക്ക്, വോളിബോൾ കോർട്ട് എന്നിവയുടെ ഉദ്ഘാടനവും നാളെ ഉച്ചക്ക് 2ന് നടക്കും. സ്‌കൂൾ മാനേജർ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സ്‌നേഹ ഭവനത്തിന്റെ താക്കോൽദാനം കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പൊലീത്തയും ബാസ്‌കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പൊലിത്തായും നിർവഹിക്കും.