പ്രതിഷേധിച്ചു
Tuesday 06 January 2026 11:43 PM IST
പത്തനംതിട്ട : ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങളിൽ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് പ്രതിഷേധിച്ചു. മാർ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. സാമുവൽ മാർ ഐറേനിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ഗീവർഗീസ് മാർ അപ്രേം,ഏബ്രഹാം ഇട്ടിച്ചെറിയ, ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്‌കോപ്പ, ഫാ. ഷൈജു മാത്യു, ഫാ. ജോർജ് തേക്കടയിൽ, അഡ്വ. സുരേഷ് കോശി,അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫാ. സോജി വർഗീസ് ജോൺ, വി.സി. സെബാസ്റ്റ്യൻ, തോമസ് കുട്ടി തേവരുമുറിയിൽ, ജോർജ് മാമ്മൻ കൊണ്ടൂർ , ബിനു വാഴമുട്ടം എന്നിവർ സംസാരിച്ചു.