മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ കക്ഷിചേരാൻ പരാതിക്കാരി
Wednesday 07 January 2026 12:43 AM IST
കൊച്ചി: മാനഭംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയിൽ. കോടതി തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണമെന്നാണ് ആവശ്യം. മുൻകൂർജാമ്യ ഹർജി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. പരാതിക്കാരിയെ പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് നേരത്തെ ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. മറ്റൊരു യുവതി നൽകിയ പീഡനക്കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.