എം.വി. ഗോവിന്ദനെ പരിഹസിച്ച് കെ. മുരളീധരൻ
Wednesday 07 January 2026 12:45 AM IST
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റിൽ തോൽക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഗോവിന്ദൻ ഇടയ്ക്കിടെ തമാശ പറയുന്ന ആളാണ്. രാഷ്ട്രീയത്തിൽ ടെൻഷൻ വരുമ്പോൾ അദ്ദേഹത്തിന്റെ ഡയലോഗുകൾ കേട്ടാൽ നമുക്കൊരു സുഖമാണ്. ഒന്ന് മനസ്സുതുറന്ന് ചിരിക്കാം. വട്ടിയൂർക്കാവിൽ മാത്രമേ മത്സരിക്കൂ എന്ന് കെ. സുരേന്ദ്രനും നേമത്ത് മത്സരിക്കില്ലെന്ന് വി. ശിവൻകുട്ടിയും പറയുന്നതിൽ ഒരു അന്തർധാര ഉണ്ട്.യു.ഡി.എഫിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആരുടെ മുന്നിലും വാതിൽ കൊട്ടിയടക്കില്ല.