പ്രത്യേക ആലോചന സമ്മേളനം
പത്തനംതിട്ട: മദ്ധ്യതിരുവിതാംകൂർ വികസന കൗൺസിലിന്റെയും കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബയോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 28 ന് വൈകിട്ട് 4ന് മാർ ജോർജ് കൂവക്കാടിന് സ്വീകരണവും മതസൊഹാർദ്ദ സമ്മേളനവും നടക്കും. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. വിവിധ സമുദായങ്ങളുടെയും സഭകളുടെയും സാംസ്കാരിക സംഘടനയുടെയും മദ്ധ്യ തിരുവിതാംകൂർ വികസന സമിതിയുടെയും, പേരങ്ങാട്ട് മഹാ കുടുംബയോഗത്തിന്റെയും പ്രതിനിധികളും, ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. കെ എ ചെറിയാൻ, പബ്ലിസിറ്റി കൺവീനർ ജോർജ് ഫിലിപ്പ് എന്നിവർ അറിയിച്ചു.