മെഗ് ലാന്നിംഗ് യു.പി ക്യാപ്ടൻ

Tuesday 06 January 2026 11:52 PM IST

ലക്നൗ : ഈമാസം 9ന് തുടങ്ങുന്ന വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള യു.പി വാരിയേഴ്സ് ടീമിനെ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മെഗ് ലാന്നിംഗ് നയിക്കും. കഴിഞ്ഞ സീസണിൽ യു.പിയെ നയിച്ച ദീപ്തി ശർമ്മയ്ക്ക് പകരമാണ് മെഗ് ലാന്നിംഗ് നായികയാവുന്നത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിലാണ് മെഗ് ലാന്നിംഗ് കളിച്ചത്.