അമ്മയ്ക്കൊരുമ്മ ബോധവത്കരണം
Wednesday 07 January 2026 12:04 AM IST
കൊല്ലം: വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന ആശയ പ്രചാരണത്തിന് പത്തനാപുരം ഗാന്ധിഭവനിൽ തുടക്കമായി. ഒരുവർഷം നീണ്ടുനിൽക്കുന്ന 'അമ്മയ്ക്കൊരുമ്മ" ബോധവത്കരണ പരിപാടി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി ഉദ്ഘാടനം ചെയ്തു. സമീപവാസിയായ ഗൗരിഅമ്മയെയും സ്നേഹാശ്രമത്തിൽ പുതുതായി എത്തിയ ആരോഗ്യവകുപ്പിൽ 32 വർഷം ജീവനക്കാരിയായിരുന്ന സാവിത്രിയെയും പൊന്നാട അണിയിച്ച് പ്രസിഡന്റ് ആദരിച്ചു. സമീപ പ്രദേശങ്ങളിലെ ഇരുപതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ സ്ഥിരമായി എത്തുന്ന സ്നേഹാശ്രമത്തിൽ ബോധവത്കരണ പരിപാടി കുട്ടികൾക്ക് പ്രചോദനമാകുമെന്നു പ്രസിഡന്റ് പറഞ്ഞു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ, ജി.രാമചന്ദ്രൻപിള്ള, ആർ.ഡി.ലാൽ,