വിവാഹത്തട്ടിപ്പ്, യുവാവ് അറസ്റ്റിൽ
Wednesday 07 January 2026 12:08 AM IST
കൊട്ടാരക്കര: വിവാഹിതനെന്നത് മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റിൻകര ചിറക്കുന്നത്ത് വീട്ടിൽ എസ്.ജിനേഷിനെയാണ് (33) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പ് ജിനേഷ് വിവാഹം ചെയ്തിരുന്നു. ഇത് മറച്ചുവച്ചാണ് ഡിവോഴ്സ് മാട്രിമോണിയൽ വഴി കൊട്ടാരക്കര സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്നാൽ പിന്നീട് തട്ടിപ്പ് മനസിലാക്കിയാണ് വധു കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവാഹ തട്ടിപ്പുകാരനാണ് ജിനേഷെന്ന് വ്യക്തമായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.