ഹരിദാസ് പുല്ലാട്ട് അന്തരിച്ചു
തിരുവില്വാമല : റോയൽ എയർഫോഴ്‌സിലെ മുൻ സൈനികനും കേരള ഹൈക്കോടതി മുൻ ഉപലോകായുക്ത ജഡ്ജി അശോക് മേനോന്റെ പിതാവുമായ ഹരിദാസ് പുല്ലാട്ട് (101) അന്തരിച്ചു. തിരുവില്വാമല കിണറ്റിൻകരയിലെ ശങ്കര വിലാസത്തിലായിരുന്നു താമസം. 1943ൽ റോയൽ എയർഫോഴ്‌സിൽ ചേർന്നു. യുദ്ധകാലത്ത് എയർഫോഴ്‌സ് സിഗ്നലറെന്ന നിലയിൽ ലിബറേറ്റേഴ്‌സ്, ഡാകോറ്റാസ്, ഫെയർചൈൽഡ് പാക്കറ്റ്‌സ്, ആന്റണോവ് 12 എന്നീ യുദ്ധവിമാനങ്ങളുമായി ആശയവിനിമയം നടത്തി. രണ്ടാം ലോക മഹായുദ്ധം, 1948, 1965, 1971ലെ ഇന്തോ പാക് യുദ്ധങ്ങൾ, 1962 ലെ ഇന്തോ ചൈന സംഘർഷം എന്നിവ അദ്ദേഹം സൈനിക ജീവിതത്തിനിടയിൽ അഭിമുഖീകരിച്ചു. 50ാം വയസിൽ വിരമിച്ച ശേഷം, തിരുവില്വാമലയിൽ കാർഷികമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്‌കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്നിന് തിരുവില്വാമലയിലെ കുടുംബ വീട്ടിൽ. ഭാര്യ: പരേതയായ കിണറ്റിൻകര കൊച്ചമ്മിണിക്കാവ്. മറ്റുമക്കൾ : ഹേമ, സുജാത. മരുമക്കൾ: രവി മേനോൻ, ജഗദീഷ്, ആശ.