കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം

Wednesday 07 January 2026 12:34 AM IST

മലപ്പുറം: യുവജനക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരണാർത്ഥം 'മണിനാദം 2026' എന്ന പേരിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കും. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബ് ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം. പങ്കെടുക്കുന്നവരുടെ പ്രായം 18നും 40നും ഇടയിലാവണം. ടീം അംഗങ്ങളുടെ എണ്ണം 10, പരമാവധി സമയം 10 മിനിറ്റ് എന്നിങ്ങനെയാണ്. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,​000, 10,​000, 5,​000 എന്നിങ്ങനെയാണ് സമ്മാനത്തുക. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് തൃശൂർ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. സംസ്ഥാനതല മത്സരത്തിൽ 1,2,3 സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1,​00,​000, 75,​000, 50,​000 രൂപ വീതം പ്രൈസ് മണി ലഭിക്കും.

അപേക്ഷകൾ തപാൽ വഴിയോ, ഇ മെയിൽ വഴിയോ ജനുവരി 24ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിലാസം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം മലപ്പുറം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഡൗൺഹിൽ പി.ഒ., മലപ്പുറം, പിൻ: 676519. ഇമെയിൽ malappuramyouth@gmail.com ഫോൺ 0483 2960700.