ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് തിങ്കളാഴ്‌ചത്തെ കളക്ഷൻ 12.18 കോടി
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ തിങ്കളാഴ്ച 12.18 കോടി രൂപ നേടി കെ.എസ്.ആർ.ടി റെക്കാഡിട്ടു. 4952 ബസുകളുടെ കളക്ഷനാണിത്. കട വാടക, പെട്രോൾ പമ്പ് തുടങ്ങിയ മറ്റ് വരവുകൾ കൂടി കൂട്ടിയാൽ വരുമാനം 13 കോടിയാകുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025 ഡിംസംബറിൽ നേടിയ 10.76 കോടിയാണ് മുമ്പത്തെ റെക്കാഡ് വരുമാനം. പ്രമുഖ വ്യക്തികളും വിദഗ്ദ്ധരും നിർദ്ദേശിച്ച പരിഷ്‌കാരങ്ങൾ നടപ്പാക്കാതെ ചെറിയ മാറ്റങ്ങൾ വരുത്തിയതിന്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു. 2020- 2021 കാലഘട്ടത്തിൽ 6202 ബസ് ഉണ്ടായിരുന്നത് ഇപ്പോൾ 5502 ആയി. 1000 ബസുകളുടെ കുറവ്. വർക്ക്‌ഷോപ്പിലുള്ളത് കുറച്ചാൽ 4952 ബസുകളാണ് തിങ്കളാഴ്ച നിരത്തിലിറങ്ങിയത്. ശബരിമല സീസണിൽ ഇതുവരെയുള്ള കളക്ഷൻ പരിഗണിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് കോടി രൂപ അധികം ലഭിച്ചിട്ടുണ്ട്. 60 മിനിറ്റിൽ 100 ബസുകൾ വരെ പമ്പയിൽ നിന്ന് ഓപറേറ്റ് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.