പൊലീസ് അക്കാഡമിയിലെ ചന്ദനം മുറിച്ചുകടത്തി
Wednesday 07 January 2026 1:17 AM IST
തൃശൂർ: രാമവർമപുരത്തെ പൊലീസ് അക്കാഡമി വളപ്പിൽ നിന്നും 30 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി. നഷ്ടപ്പെട്ട ചന്ദനത്തിന്റെ വില എത്രയെന്ന് കണക്കാക്കിയിട്ടില്ല. സംഭവത്തിൽ അക്കാഡമി എസ്റ്റേറ്റ് ഓഫീസർ ടി.യു.സതീഷിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 27നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത് എന്നാണ് വിലയിരുത്തല്‍. അക്കാഡമി കോമ്പൗണ്ടിൽ നിന്ന് രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടാക്കൾ മുറിച്ചത്. ഇതിലെ ഒന്നിന്റെ ശിഖരമാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു. അതേസമയം, നഷ്ടപ്പെട്ട ശിഖരത്തിൽ നിന്നും രണ്ടടിയോളം വരുന്ന ചന്ദനമുട്ടി ലഭിക്കുമെന്നാണ് റിപ്പോർട്ട്. 350 ഏക്കറിലധികം വിസ്തൃതിയിലുള്ള പൊലീസ് അക്കാഡമി കോംപ്ലക്‌സിന്റെ പിൻവശവും മറ്റും കാടുപിടിച്ച് കിടക്കുകയാണ്.