പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന്മാർക്ക്  പരിക്ക്

Wednesday 07 January 2026 7:31 AM IST

വയനാട്: പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ട് പാപ്പാന്മാർക്ക് പരിക്ക്. വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വച്ചാണ് ആന ഇടഞ്ഞത്. ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. രാത്രിയോടെ ആനയെ തളച്ചെന്നാണ് വിവരം.