വാഹനാപകടത്തിൽ ചന്ദ്രികയുടെ ചീഫ് ഫോട്ടോഗ്രാഫർ മരിച്ചു
Wednesday 07 January 2026 12:05 PM IST
തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം. ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാറാണ് (58) മരിച്ചത്. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴി കാരയ്ക്കാമണ്ഡപത്തിന് സമീപത്തായിരുന്നു അപകടം. ഗോപകുമാർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിനും പരിക്കേറ്റു.