ജനതാദൾ എസ്. ജില്ലാ നേതൃയോഗം
Wednesday 07 January 2026 3:58 PM IST
കൊച്ചി: എറണാകുളം ടൗൺഹാളിൽ 17ന് നടക്കുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ലയനസമ്മേളനം വിജയിപ്പിക്കാൻ ജനതാദൾ എസ്. ജില്ലാ നേതൃയോഗം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം സംഭവിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ അദ്ധ്യക്ഷനായി. നേതാക്കളായ സോജൻ ജോർജ്, കെ.കെ. വേലായുധൻ, ഷാജൻ ആന്റണി, കുമ്പളം രവി, എം.ആർ. ചന്ദ്രശേഖരൻ, ഷാനവാസ് മുളവുകാട്, മനോജ് ഗോപി, ആർ.ബി അൻവർ, പ്രീതി രാജൻ, പി.ജെ ബോബി, സണ്ണി തേക്കാനത്ത് തുടങ്ങിയവർ പങ്കെടുത്തു.