'ഗാല -2026" ഉദ്ഘാടനം ഇന്ന്
Thursday 08 January 2026 12:22 AM IST
മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്റെ 62-ാം വാർഷികാഘോഷം 'ഗാല -2026" മന്ത്രി കെ. രാജൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, വാർഡ് മെംബർ പ്രതികല റെജി, കേരള ചലച്ചിത്ര അക്കാഡമി നിർവ്വാഹക സമിതിഅംഗം എൻ. അരുൺ, സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, പി.ടി.എ പ്രസിഡന്റ് എൻ.എം. നാസർ എന്നിവർ സംസാരിക്കും.