സൗജന്യ നേത്ര-രക്ത പരിശോധനാ ക്യാമ്പ്
Wednesday 07 January 2026 4:50 PM IST
കൊച്ചി: മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ ഡ്രൈവർമാർക്ക് സൗജന്യ നേത്ര - രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
റോഡ് സുരക്ഷ ഒരു വ്യക്തിയെ ബാധിക്കുന്ന കാര്യമല്ലെന്നും സുരക്ഷിതമായി വാഹനം ഓടിക്കാൻ ശാരീരികാരോഗ്യവും മാനസികാരോഗ്യവും അനിവാര്യമാണെന്നും കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അനൂപ് വർക്കി മുഖ്യപ്രഭാഷണം നടത്തി. ആർ.ടി.ഒ കെ.ആർ. സുരേഷ്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ആർ.ടി.ഒ എൻ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.