ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു
Thursday 08 January 2026 1:29 AM IST
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവർത്തന പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ.കെ. ഗീതകുമാരി ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം കോഓർഡിനേറ്റർ പ്രൊഫ. ഡോ. പി.എച്ച്.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫ.ഡോ. സോമേശ്വർ സതി. പഠനകേന്ദ്രം അദ്ധ്യാപകൻ പി. വൈ. ആരിഫ് ഖാൻ, സിൻഡിക്കേറ്റംഗം ആർ. അജയൻ, ഡോ. കെ. ആർ.സജിത, ഡോ. പി. ജിംലി, പി.എച്ച്.ഡി ഗവേഷകൻ എ. എ.സഹദ്, സുധി പാറപ്പുറത്താൻ, പി.വി. വിജു, ലക്ഷ്മി കോട്ടമ്മ തുടങ്ങിയവർ പങ്കെടുത്തു.
.