മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി, അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം

Wednesday 07 January 2026 5:55 PM IST

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി അടിവാരം കൊട്ടികൈയിൽ ആഷിഖ്-ഷഹല ദമ്പതികളുടെ മകളായ ജന്ന ഫാത്തിമ (അഞ്ച് മാസം) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇ‌പ്പോൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.