ധരണി കലോത്സവിന് നാളെ തിരിതെളിയും

Wednesday 07 January 2026 6:35 PM IST

കൊച്ചി: പ്രമുഖ നൃത്തവിദ്യാലയമായ ധരണിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ധരണി കലോത്സവ് 2026 നാളെ വൈകിട്ട് 5.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലാസന്ധ്യ നാല് ദിവസം നീണ്ടുനിൽക്കും. വാർത്താസമ്മേളനത്തിൽ ധരണി ട്രസ്റ്റ് ഫൗണ്ടർ ശ്യാമള സുരേന്ദ്രൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ആട്ടക്കഥാകൃത്ത് ഡോ. പി. രാജശേഖരൻ, ധരണി കലോത്സവ് കൺവീനർ അഡ്വ. പൂജ സുനിൽ, ജോയിന്റ് കൺവീനർ സുജ പ്രിയേഷ് എന്നിവർ പങ്കെടുത്തു.