ആർ.ജെ.ഡി പോസ്റ്റോഫീസ് ധർണ

Thursday 08 January 2026 12:22 AM IST
പടം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര നിലപാടിനെതിരെ കല്ലാച്ചി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന ജന.സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആർ.ജെ.ഡി കല്ലാച്ചി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തൊഴിലാളി വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഇ.കെ സജിത്ത്കുമാർ, എം.കെ മൊയ്തു, ജില്ലാ കമ്മിറ്റിയംഗം പി.എം നാണു, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ, കെ.രജീഷ്, ടി.കെ.ബാലൻ, ഗംഗാധരൻ പാച്ചാക്കര, കെ.സി. വിനയകുമാർ എന്നിവർ പ്രസംഗിച്ചു.