അങ്കമാലി നഗരസഭയിൽ സ്ഥിരസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

Thursday 08 January 2026 12:24 AM IST

അങ്കമാലി: നഗരസഭയിലെ വിവിധ സ്ഥിരസമിതികളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. ധനകാര്യ സ്ഥിരസമിതി അംഗങ്ങളായി വിൽസൻ മുണ്ടാടൻ, ബിജി ജെറി, ടി.വൈ. ഏലിയാസ്, കെ.എസ്. സുപ്രിയ, ഷീന മനോജ് എന്നിവരെയും വികസനകാര്യ സ്ഥിരസമിതിയിലേക്ക് ബിനി കൃഷ്ണൻകുട്ടി, ടിന്റു വിപിൻ, സാജൻ വർക്കി, ഷോബി ജോർജ്, കെ.കെ. ഷെറിൻ എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. ക്ഷേമകാര്യ സ്ഥിരസമിതി അംഗങ്ങളായി വർഗീസ് വെമ്പിളിയത്ത്, സിനി മനോജ്, കെ.ആർ. സുബ്രൻ, ഗ്രേസി ദേവസ്സി, വീണ സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു. ആരോഗ്യകാര്യ സ്ഥിരസമിതിയിൽ ലക്സ്സി ജോയി, ജാൻസി അരിക്കൽ, ആന്റു മാവേലി, ഷൈറ്റ് ബെന്നി, ലതിക രാജൻ എന്നിവരും പൊതുമരാമത്ത് സ്ഥിരസമിതിയിൽ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജി ജോസഫ്, ഡെൻസി ടോണി, ബിജു പൗലോസ്, പ്രസന്ന ദാസൻ എന്നിവരും അംഗങ്ങളാകും. വിദ്യാഭ്യാസ കലാകാര്യ സ്ഥിരസമിതി അംഗങ്ങളായി സിജി പോൾ, കെ.ഡി. ജയൻ, ദീപ ജയകുമാർ, ഷൈബി മാർട്ടിൻ, വിനീത ദിലീപ് എന്നിവരെയും തിരഞ്ഞെടുത്തു.